Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Tarring Was

Kannur

നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ച്ചു

ചെ​റു​പു​ഴ: നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ച്ചു. പു​ളി​ങ്ങോം-​പാ​ലാ​ന്ത​ടം റോ​ഡാ​ണ് നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​യ​ത്. എ​ട്ടു​ല​ക്ഷം രൂ​പാ ചെ​ല​വി​ൽ 260 മീ​റ്റ​ർ റോ​ഡാ​ണു ടാ​ർ ചെ​യ്ത​ത്. 28 വ​ർ​ഷം മു​ന്പ് നാ​ട്ടു​കാ​ർ പി​രി​വെ​ടു​ത്ത് ചെ​ങ്ക​ല്ല് പാ​കി​യ റോ​ഡ് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ന് കാ​ത്തു​നി​ൽ​ക്കാ​തെ പ​ഞ്ചാ​യ​ത്തം​ഗം ജ​മീ​ല കോ​ള​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ട്ടു​ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചാ​യി​രു​ന്നു ന​വീ​ക​ര​ണ പ്ര​വ്യ​ത്തി ന​ട​ത്തി​യ​ത്. മ​ഴ​യ്ക്ക് മു​ന്പാ​യി റോ​ഡ് ടാ​ർ ചെ​യ്തു. റോ​ഡി​ന് മ​ഹാ​ത്മ ഗാ​ന്ധി റോ​ഡ് (എം​ജി റോ​ഡ്) എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു. റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം ജ​മീ​ല കോ​ള​യ​ത്ത് നി​ർ​വ​ഹി​ച്ചു. പു​ളി​ങ്ങോം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖാ​ദ​ർ അ​ഞ്ചി​ല്ല​ത്ത്, ബ​ഷീ​ർ അ​ൻ​ഷി​ദി, ചാ​ക്കോ, എ.​ടി. മു​ഹ​മ്മ​ദ്, കെ.​കെ. ഷു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up